എഴുത്തും വായനയും തിരികെ പിടിച്ച് ചിന്താശേഷിയും ബുദ്ധിയും വിവേചന ശേഷിയുമുള്ള തലമുറയുടെ മടങ്ങിവരവാകണം ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ഓർമ്മിപ്പിച്ച് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.
നൂറ്റിഇരുപത്തെട്ടാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാറ്റിന്റെയും മധ്യത്തിൽ മൊബൈലും ലാപ്ടോപ്പും ഇടം പിടിക്കുമ്പോൾ വിവേചന ശക്തിയും ബുദ്ധിയും നഷ്ടപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വിഷലിപ്തമായ സമൂഹമാധ്യമങ്ങൾ ആൾക്കൂട്ട ഉന്മാദങ്ങളായി മാറുന്നതായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മാർത്തോമ്മ സഭയിലെ എപ്പിസ്കോപ്പമാരായ ഐസക് മാർ പീലക്സിനോസ്, തോമസ് മാർ തിമോത്തിയോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നിവരും മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, മാത്യു ടി. തോമസ് എംഎൽഎ തുടങ്ങിയവരും ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group