കോവിഡ് മഹാമാരിയിൽ കൈത്താങ്ങായി ഒരു ഇടയൻ. മാനന്തവാടി രൂപതക്ക് ഇത് അഭിമാന നിമിഷങ്ങൾ.

പൂളപ്പാടം: കോവിഡ് മഹാമാരി നാടിനെയും വീടിനെയും പ്രതിസന്ധിയിലാക്കിയപ്പോൾ കൈത്താങ്ങായി ഇടയൻ. മാനന്തവാടി രൂപതയുടെ കീഴിലുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂർ മലയോര മേഖലയിലെ പൂളപ്പാടം സെന്റ് ജോർജ് ദേവാലയം പ്രവർത്തന രീതികൊണ്ട് വ്യത്യസ്തമാവുകയാണ്. വികാരിയായ ഫാ. തോമസ് പരുന്തനോലിൽ ഇടവക നേതൃത്വത്തോടൊപ്പം തനിക്കേൽപ്പിക്കപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കൂടാതെ തന്റെ ഇടവക പരിധിയിൽ പെട്ട നൂറ്റൻപതോളം കുടുംബങ്ങൾക്കും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി.മാത്രമല്ല കോവിഡ് രോഗികളായ കുടുംബങ്ങളുടെ മിണ്ടാ പ്രാണികൾക്കും പുല്ലും വൈക്കോലും എത്തിച്ചു നൽകി.അച്ചന്റെ നേതൃത്വത്തിൽ കൈക്കരന്മാരും വാർഡ് പ്രതിനിധി അംഗങ്ങളും ചേർന്ന് വിജയകരമായി പൂർത്തീകരിച്ചു. എല്ലാ മേഖലയിലും ദൈവീക രാജ്യം തന്റെ പ്രവർത്തനങ്ങളിലൂടെ പ്രാഘോഷിക്കുന്ന ഈ വൈദീകൻ എല്ലാവർക്കും ഒരു മാതൃകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group