മുസ്ലിം ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പഠിക്കുന്നതിന് 2005ൽ കേന്ദ്ര സർക്കാർ സച്ചാർ കമ്മിറ്റിയെ നിയോഗിച്ചതു പോലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യങ്ങൾ പഠിക്കുന്നതിന് പുതിയ കമ്മിറ്റിയെ നിയമിക്കണമെന്ന് തോമസ് ചാഴിക്കാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ക്രിസ്തു മതത്തിലേക്ക് മത പരിവർത്തനം നടത്തുന്ന പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകില്ലെന്ന നിയമം വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ
കമ്മിറ്റി രൂപികരിക്കുകയും കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനും ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരേ വർധിച്ചു വരുന്ന അക്രമങ്ങൾക്കും പരിഹാരമാകും എന്നും തോമസ് ചാഴിക്കാടൻ എംപി പാർലമെന്റിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group