കോഴിക്കോട് കാരുകുളങ്ങര, മൂര്‍ഖൻകുണ്ട് പ്രദേശങ്ങളില്‍ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
ബുധനാഴ്ച വൈകീട്ട് ആയിരുന്നു പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ കടിയേറ്റു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഗ്രാമപഞ്ചായത്ത് മൂന്ന്, നാല് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു തെരുവ് നായുടെ പരാക്രമം. ഒരു വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറുപേരെയായിരുന്നു കടിച്ച് പരിക്കേല്‍പിച്ചത്. ഏഴ് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗത്തില്‍ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലാണ്. കടിയേറ്റ ബാക്കി അഞ്ചുപേര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങിയിരുന്നു. നെറ്റിയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ചികിത്സയില്‍ തുടരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group