മഹാരാഷ്ട്രയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം

മുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്ന് വീണത്. സംസ്ഥാന പൊലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടം സംഭവിച്ചത്. നിരവധി പേർ കെട്ടിടാവശിഷ്‍ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഷഹബാസ് ഗ്രാമത്തിലെ ബെലാപൂർ വാർഡിലെ മൂന്ന് നില കെട്ടിടമാണ് തകർന്നതെന്ന് നവി മുംബെ മുൻസിപ്പല്‍ കോർപ്പറേഷൻ കമീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. 13 ഫ്ലാറ്റുകളുള്ള കെട്ടിടമാണ് തകർന്നത്. രണ്ട് പേരെ അപകട സ്ഥലത്ത് നിന്ന് രക്ഷിച്ചു. കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m