ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശ പ്രകാരം ലോക സമാധാനത്തിനു വേണ്ടി റോമിലെ ലാത്തറൻ ബസിലിക്കയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള പരി. മാതാവിന്റെ ഡിവീനോ അമോരെ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി ജാഗരണ പദയാത്ര നടക്കുന്നു.
മാർച്ച് 19 ന് രാത്രി 8 മണിയോട് കൂടെ ഡിവീനോ അമോരെ മാതാവിന്റെ ചിത്രം ലാത്തറൻ ബസിലിക്കയിലേക്ക് കൊണ്ടുവരുകയും, പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്യും.
ആ സമയം മുതൽ പ്രാർത്ഥനയ്ക്കായി റോമിലെ കത്തീഡ്രലിൽ സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് രാത്രി 11.30ന് പാപ്പായുടെ വികാരി ജനറാൾ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹപ്രാർഥനയോടെ ബസിലിക്കയിൽനിന്ന് തീർത്ഥാടന കേന്ദ്രത്തിലേക്ക് ജാഗരണ പദയാത്ര ആരംഭിക്കും.
രാവിലെ ആറിന് തീർത്ഥാടന കേന്ദ്രത്തിൽ എത്തി ചേർന്ന് കർദ്ദിനാളിന്റെ മുഖ്യ കാർമികത്വത്തിൽ വി. ബലിയർപ്പണം ഉണ്ടാകും.”യുക്രെയ്നിലെ നിലവിലെ യുദ്ധസാഹചര്യത്തെ വളരെ ഉത്കണ്ഠയോടെയാണ് കാണുന്നത് എന്നും, അതിനാൽ റോമാ രൂപതയിലെ വിശ്വാസികളിൽ കഴിയാവുന്നവർ മുഴുവൻ ജാഗരണ പദയാത്രയിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം എന്നും കർദിനാൾ അഭ്യർഥിച്ചു . ഈ നോമ്പ് കാലഘട്ടത്തിൽ ലോക സമാധാനത്തിനായി നമ്മൾ പ്രാർത്ഥനയിലും തപസ്സിലും ഉറച്ചുനിൽക്കാൻ പാപ്പായോട് ചേർന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group