പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോക്ക് ഹൃദ്യമായ വരവേൽപ്പ്..

ഇന്ത്യയുടെ പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിതനായ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജെറെല്ലിക്ക് ഹൃദ്യമായ സ്വീകരണം നൽകി ഇന്ത്യൻ വിശ്വാസി സമൂഹം.
ഇന്നലെ വെളുപ്പിനെ എയർപോർട്ടിൽ എത്തിച്ചേർന്ന അദ്ദേഹത്തെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിച്ച് ആർച്ചുബിഷപ് അനിൽ ക്രൂട്ടോ, ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വളരെ ചുരുക്കം പേരാണ് മാർപാപ്പയുടെ പ്രതിനിധിയെ സ്വീകരിക്കുവാൻ വിമാനത്താവളത്തിലെത്തിയത്.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്വാറന്റൈനിലേക്കാണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ പോകുന്നത്, തുടർന്ന്
ക്വാറന്റൈൻ കാലാവധിക്കുശേഷം അദ്ദേഹം ചുമതല ഏൽക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group