വിധവാ ദിനാചരണവും നവോമി സംഗമവും നടന്നു

ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും സംഘടിപ്പിച്ചു.

കോട്ടയം തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. എസ്. എസ്. എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ,
കോട്ടയം ബി. സി. എം. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വർഗീസ്, കെ. എസ്. എസ്. എസ്. കോർഡിനേറ്റർ മേഴ്സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം നവജീവൻ ട്രസ്റ്റ് സാരഥി പി. യു. തോമസ് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group