ഇരുളടഞ്ഞ ജീവിത വീഥിയിൽ മാതാവിന്റെ കരം പിടിച്ച യുവ വൈദികൻ…

ജപമാല മണികൾ ഉരുവിട്ടുകൊണ്ട് പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് തന്റെ ജീവിത പ്രതിസന്ധിയിൽ വിജയം വരിച്ച യുവ വൈദികനായ ഫാദർ പോൾ കള്ളിക്കാടന്റെ ജീവിതനുഭവം ഓരോ വിശ്വാസിക്കും എന്നും പ്രചോദനമാണ്.
ജീവിതം മുഴുവൻ ക്രിസ്തുവിനായി സമർപ്പിച്ച് ദൈവരാജ്യ ശുശ്രൂഷക്കായി ഇറങ്ങിത്തിരിച്ച ഈ വൈദികനെ കാത്തിരുന്നത് പരീക്ഷണങ്ങളായിരുന്നു .
പൗരോഹിത്യ സ്വീകരണത്തിനുശേഷം പ്രഥമ ദിവ്യബലി അർപ്പണം നടത്തുമ്പോൾ ഈ വൈദികന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും മാതാവിനോടുള്ള ഭക്തി മുറുകെ പിടിച്ചുകൊണ്ട് ജപമാല ചൊല്ലി പ്രാർത്ഥിച്ച പോളച്ചന് തന്റെ ജീവിതത്തിൽ മാതാവ് ഇടപെടുമെന്ന് അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു.
പോളച്ചന്റെ വിശ്വാസം തന്നെ അച്ചന്റെ ജീവിതത്തിൽ അനുഗ്രഹമായി ഇനിയൊരിക്കലും തിരിച്ചു കിട്ടുകയില്ലയെന്ന് ഡോക്ടർമാർ വിധിയെഴുതിയ കാഴ്ചശക്തി അദ്ദേഹത്തിന് തിരിച്ചു കിട്ടി.
ജപമാലമണികളിൽ ഒളിഞ്ഞിരിക്കുന്ന പ്രകാശം തന്റെ ജീവിതത്തിൽ ദർശിച്ച ഈ യുവ വൈദികന്റെ ജീവിത മാതൃക നമുക്കും പിന്തുടരാം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിശുദ്ധ അമ്മയെ ആശ്രയിച്ചുകൊണ്ട് ജപമാല കയ്യിലെടുക്കാം പ്രതിസന്ധികളിൽ വിജയം വരിക്കുവാൻ ജപമാല പ്രാർത്ഥന ആയുധമാക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group