ബൈബിൾ മുഴുവൻ പകർത്തി എഴുതി ഡൗൺ സിൺഡ്രോം അവസ്ഥയിലുള്ള യുവതി

സൗത്ത് കരോളിന: 2012 ജനുവരിയിൽ കരോളിൻ സ്വമേധയാ ഏറ്റെടുത്ത ദൗത്യം ഇക്കഴിഞ്ഞ ജൂൺ ആറിന് പൂർത്തിയാകുന്നതിനിടയിൽ ഒരിക്കൽപോലും, ഇതിൽനിന്ന് പിന്തിരിയുന്നതിനെ കുറിച്ച് ചിന്തിച്ചില്ല. തങ്ങളുടെ മകൾ തയാറാക്കിയ പേജുകൾ ബൈൻഡ്‌ചെയ്ത് പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ് മാതാപിതാക്കളായ കെന്നി ക്യാംപ്‌ബെൽ- ജെന്നിഫർ ദമ്പതികൾ. ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുന്ന ക്യാംപ്‌ബെൽ, സന്നദ്ധ സേവനരംഗത്തും പ്രവർത്തന നിരതയാണ്. ഇക്കാര്യങ്ങളെല്ലാം നിർവഹിച്ചുകൊണ്ടുതന്നെയാണ് അവൾ ബൈബിൾ പകർത്തിയെഴുതിയത് എന്നതും ശ്രദ്ധേയം. 1973ൽ പ്രസിദ്ധീകൃതമായ ന്യൂ അമേരിക്കൻ സ്റ്റാൻഡാർഡ് എഡിഷൻ ബൈബിളാണ് കൈയെഴുത്തുപ്രതി തയാറാക്കാൻ ക്യാംപ്‌ബെൽ തിരഞ്ഞെടുത്തത്. 782,815 വാക്കുകൾ ഈ എഡിഷനിലുണ്ട്. പിയാനോ വായിക്കുന്നതിൽ തൽപ്പരയായണ് കരോളിൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group