ആധാര്‍ – പാന്‍ ബന്ധിപ്പിക്കല്‍; സമയപരിധി അവസാനിക്കാൻ ഇനി നാല് ദിവസം

ആധാറുമായി പാൻ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാൻ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ പ്രവര്‍ത്തനരഹിതമാകും.

ഇതോടെ ആദായനികുതി നിയമം അനുസരിച്ച്‌ നിയമ നടപടി നേരിടേണ്ടി വരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാൻ നമ്പര്‍ ഒരു പ്രധാന കെ.വൈ.സി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. നിരവധി തവണയാണ് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ആയിരം രൂപ പിഴ ഒടുക്കി 2023 ജൂണ്‍ 30 വരെ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം ലിങ്കിംഗിന് ബുദ്ധിമുട്ട് നേരിട്ടേക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group