‘ഇനി മുതല്‍ ആധാരം വാങ്ങില്ല’; സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതികളിലെ വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനും ഇളവ്

തിരുവനന്തപുരം: സർക്കാർ ഭവന നിർമ്മാണ പദ്ധതികളില്‍ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്.

പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് ഇനി മുതല്‍ വീടിന്റെ ആധാരം വാങ്ങില്ല.നിലവില്‍ കൈവശമുള്ള ആധാരങ്ങള്‍ തിരികെ നല്കാനും നിർദേശമുണ്ട്.

സംസ്ഥാനത്തെ വിവിധ ഭവന നിർമ്മാണ പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള വ്യവസ്ഥകള്‍ പലതായിരുന്നു. ഇവ ഏകീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള കാലാവധി ഏഴ് വർഷമാക്കി ചുരുക്കി. വീടിന്റെ ആധാരം തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി വാങ്ങിവക്കേണ്ടതില്ല. നിലവില്‍ കൈവശമുള്ള ആധാരങ്ങള്‍ തിരികെ നല്കണം.

അപേക്ഷകന്റെ പേരിലുള്ള കരാർ റദ്ദ് ചെയ്തു നല്കാൻ കലക്ടറുടെ അധ്യക്ഷതയില്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയില്‍ വീണ്ടും പരിഗണിക്കാനുള്ള കാലാവധി അഞ്ച് വർഷമാക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group