വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പദ്ധതികളുമായി ആകാശ എയർ എത്തുന്നു.

ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പദ്ധതികളുമായി ആകാശ എയർ എത്തുന്നു. ഉടൻ തന്നെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ആകാശ എയറിന്‍റെ തീരുമാനം. ആദ്യ ഘട്ടത്തിൽ മിഡിൽ ഈസ്റ്റിലെയും, തെക്ക് കിഴക്കൻ ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ആകാശ എയർ. ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്കും സർവീസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആകാശ എയർ തുടക്കമിട്ടിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 20 ഓളം വിമാനങ്ങൾ ആകാശ എയർ സ്വന്തമാക്കിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group