കാത്തിരിപ്പുകൾ സഫലമായി… അബുദാബിയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിന്റെ കൂദാശ കർമ്മം ഇന്ന്..

അബുദാബി: ബഹറൈനിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ കൂദാശ ചെയ്തതിന് പിന്നാലെ ഗൾഫിലെ കത്തോലിക്കാ സഭയ്ക്ക് മറ്റൊരു ദേവാലയം കൂടി ഇന്ന് കൂദാശ ചെയ്യപ്പെടുന്നു.അബുദാബിയിൽ നിർമാണം പൂർത്തിയാക്കിയ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയമാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാൻ ബിൻ സയ്ദ് നഹ്യാന്റെ നേതൃത്വത്തിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

അബുദാബിയുടെ പടിഞ്ഞാറ് ഖത്തർ അതിർത്തിയോട് ചേർന്നുള്ള അൽ ദാഫ്രാ മേഖലയിലെ റുവൈസ് പട്ടണത്തിലാണ് പുതിയ ദൈവാലയം ഒരുങ്ങിയിരിക്കുന്നത്. ബഹറൈൻ കത്തീഡ്രൽ നിർമാണ മാതൃകയിൽ, അബുദാബി കിരീടാവകാശി ഷെയിഖ് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാൻ ബിൻ സയ്ദ് അൽ നഹ്യാൻ എന്നിവർ അൽ റുവൈസ് റസിഡൻഷ്യൽ കോംപ്ലക്‌സിന് സമീപം ദൈവാലയത്തിനായി ഭൂമി സമ്മാനിക്കു കയായിരുന്നു.

സതേൺ അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ദൈവാലയം, അൽ ദാഫ്ര മേഖലയിലെ പ്രഥമ ദൈവാലയംകൂടിയാണ്. സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് പോൾ ഹിൻഡറാണ് ദൈവാലയം കൂദാശ ചെയ്യുന്നത്.
ഏകദേശം 800 പേർക്ക് ഒരുമിച്ച് തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ പുതിയ ദൈവാലയത്തിൽ സൗകര്യമുണ്ട്. ദൈവാലയത്തോട് ചേർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ആയിരം പേർക്ക് ഇരിക്കാനുള്ള പാരീഷ് ഹാളും വൈദീകർക്കായുള്ള താമസസ്ഥലവും ഒരുക്കിയിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ നടന്ന യു.എ.ഇ പര്യടനമധ്യേ അബുദാബിയിൽ ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിക്കായി ഒരുക്കിയ കുരിശുരൂപവും പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുരൂപവുമാണ് പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group