സംഘടിക്കാനുള്ള കഴിവ് ഒരു ജനതയുടെ സമ്പന്നതയാണ് : മാർപാപ്പാ

സംഘടിക്കാനുള്ള കഴിവ് ഒരു ജനതയുടെ സമ്പന്നതയാണെന്ന് ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

അമേരിക്കയിൽ നിന്നെത്തിയ, സംഘടിത സമൂഹങ്ങളുടെ സഭാ ശൃംഖല എന്നർത്ഥം വരുന്ന “റെദ് എക്ലേസിയൽ ദെ കൊമുണിദാദെസ് ഒർഗനിത്സാദസ്” (Red Eclesial de Comunidades Organizadas- RECOR) എന്ന പ്രസ്ഥാനത്തിൻറെ പ്രതിനിധികളെ വത്തിക്കാനിൽ താൻ വസിക്കുന്ന ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

ഈ സംഘടന ഇതുവരെ പിന്നിട്ട വഴികളെക്കുറിച്ചു പാപ്പായെ ധരിപ്പിക്കുകയും മുന്നോട്ടുള്ള ചുവടുവയ്പ്പുകൾക്കു വേണ്ട നിർദ്ദേശങ്ങൾ പാപ്പായിൽ നിന്നു സ്വീകരിക്കുകയുമായിരുന്നു വൈദികരും അല്മായരുമുൾപ്പടെ ഇരുപതോളം പേരുണ്ടായിരുന്ന ഈ സംഘടനാ പ്രതിനിധികളുടെ ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

നമ്മുടെ ജനത്തിന് ജീവനുണ്ടാകേണ്ടതിന് സിനഡാത്മക പാലം പണിയാൻ പാപ്പാ ഈ സംഘടനയുടെ നേതാക്കൾക്ക് പ്രചോദനം പകർന്നു. അതോടൊപ്പം തന്നെ രാഷ്ട്രീയത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. രാഷ്ട്രീയം ഉപവിയുടെ ഏറ്റവും വിശാലമായ ആവിഷ്ക്കാരമാണ് എന്ന വിശുദ്ധ പോൾ ആറാമൻറെ വാക്കുകൾ പാപ്പാ അനുസ്മരിക്കുകയും ചെയ്തു,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group