ഗർഭച്ഛിദ്രം അവകാശമല്ല: കൊളംബിയൻ പ്രസിഡന്റ്

ജീവന്റെ മൂല്യo ഉയർത്തിപ്പിടിച്ചു കൊണ്ട് ഗർഭച്ഛിദ്രം അവകാശമല്ലെന്ന് തുറന്നടിച്ച് കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്. മതസ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടത്തിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈയിടെ ഭരണഘടനാ കോടതി, ഗർഭധാരണത്തിന്റെ 24-ാം ആഴ്ചവരെയുള്ള ഗർഭച്ഛിദ്രങ്ങൾക്ക് നിയമ സാധുത നൽകിയ സാഹചര്യത്തിൽ പ്രസക്തമാണ് അദ്ദേഹത്തിന്റെ വാക്കുകൾ: ‘നിയമസാധുതയെയും നീതിന്യായത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഗർഭധാരണത്തിൽ നിന്ന് ജീവൻ ആരംഭിക്കുന്നു എന്നതിനെ പ്രതിരോധിക്കുന്നത് ഞങ്ങൾ നിർത്തുന്നുവെന്ന് ഇതുകൊണ്ട് അർത്ഥമാക്കരുത്.’

ഗർഭച്ഛിദ്രം എന്നത് ഗർഭനിരോധന മാർഗമല്ല, മറിച്ച്, അത് ജീവനുനേരെയുള്ള കടന്നുകയറ്റമാണ്. കാരണം ഗർഭച്ഛിദ്രം നടത്താൻ യാതൊരുവിധ അവകാശവുമില്ല. സമൂഹത്തിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയോടെ കഴിയുന്ന ഒരു ജീവൻ അപഹരിക്കുന്നതു പോലെ ഹീനമായ മറ്റൊരു പ്രവൃത്തിയുമില്ല. ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്നതാണ് യഥാർത്ഥ പുരോഗമന സമൂഹം. ഒരു പുരോഗമന സമൂഹം ഒരിക്കലും ജീവനെ നിന്ദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്, കൊളംബിയയിലെ ഭരണഘടനാ കോടതി 24 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കിയത്. പ്രസ്തുത വിധി തിരുത്തി ക്കുറിക്കാനുള്ള ഇടപെടലുകൾ അന്നു മുതൽ തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖമായ ‘ഡി ലാ സബാന’ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാർ കോടതിയിൽ ഹർജി സമർപ്പിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group