ഗർഭചിദ്രം അവകാശമല്ല, കുറ്റകൃത്യം : കത്തോലിക്കാ മെത്രാന്മാർ..

ഗർഭചിദ്രം ഒരു അവകാശമല്ല, കുറ്റകൃത്യമാണെന്ന് തെക്കെ അമേരിക്കൻ എക്വദോറിലെ കത്തോലിക്കാ മെത്രാന്മാർ.എക്വദോറിലെ ഭ്രൂണഹത്യാനുകൂല കരടു നിയമത്തെ എതിർത്തുകൊണ്ടുള്ള പ്രാദേശിക സഭയുടെ പ്രസ്താവനയിലാണ് മെത്രാന്മാർ ഇപ്രകാരം പറഞ്ഞത്.

“ഭ്രൂണഹത്യ ഒരു അവകാശമല്ല, മറിച്ച് ഒരു കുറ്റകൃത്യമാണ്. ജീവനെ സംരക്ഷിക്കുകയും മനസ്സാക്ഷിസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്യണം. മനുഷ്യജീവന്റെ ആരംഭമായ ഭ്രൂണത്തെ ഒരു വസ്തുവായി മാത്രം കാണരുത് ” – മെത്രാന്മാർ പറഞ്ഞു.

ബലാത്സംഗം, പ്രായപൂർത്തിയാകാത്ത ഗർഭിണികൾ, അംഗവൈകല്യമുള്ള ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ ഭ്രൂണഹത്യ അനുവദിക്കുന്ന കരടുനിയമത്തിനെതിരെയാണ് മെത്രാന്മാർ ശബ്ദമുയർത്തിയിരിക്കുന്നത്. ഈ കരടുനിയമം പുനപരിശോധനയ്ക്ക് വിധേയമാക്കാൻ മെത്രാന്മാർ ദേശീയ നീതിസമാധാന സമിതിയോട് കത്തുമുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group