കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 21 ആഴ്ച വളര്‍ച്ചയുള്ള ശിശുവിനെ വേണ്ടെന്നു വയ്ക്കാമെന്ന വിധികള്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്.
യുവതിയുടെ ജീവിതസുരക്ഷയെക്കാള്‍ ശിശുവിന്റെ ജീവനു വിലകല്പിക്കാന്‍ വിധി പ്രസ്താവനകള്‍ക്കു സാധിക്കുന്നില്ലെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി.
ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു വിധികള്‍ വരുന്നത്.
ആയിരക്കണക്കിന് ദമ്പതികള്‍ കുഞ്ഞുങ്ങളെ ലഭിക്കാതെ വിഷമിച്ചു കഴിയുകയും, ഒരു കുഞ്ഞിനെ ദത്തെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍,പ്രതിസന്ധികള്‍ നേരിടുന്ന മാതാക്കള്‍ക്ക് കുഞ്ഞിനെ പ്രസവിക്കുവാനും, അവര്‍ക്ക് കുഞ്ഞിനെ ഏറ്റെടുത്ത് വളര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group