നൈജീരിയയില്‍ എഴുപതോളം ക്രൈസ്തവരെ അതിദാരുണമായി കൊല്ലപ്പെടുത്തി

നൈജീരിയയില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ എഴുപതോളം ക്രൈസ്തവര്‍ അതിദാരുണമായി കൊല്ലപ്പെട്ടു.

നൈജീരിയയിലെ ബെന്യു സംസ്ഥാനത്തിലെ ഉകും പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഗ്ബേജി ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

രണ്ടു ദിവസങ്ങളിലായിട്ടാണ് ആക്രമണം നടന്നതെന്നും മൊത്തം 70 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്നും ഉകും പ്രാദേശിക ഗവണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാനായ തെരുംമ്പുര്‍ കാര്‍ട്ട്യോ വെളിപ്പെടുത്തിയതായി ‘ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഉദേയി, യെലെവാട എന്നീ ഗ്രാമങ്ങളില്‍ ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം ക്രൈസ്തവര്‍ക്ക് പരിക്കേറ്റതായും, ആയിരകണക്കിന് ക്രിസ്ത്യാനികള്‍ ഭവനരഹിതരായതായും തെരുംമ്പുര്‍ കാര്‍ട്ട്യോ കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ഗവണ്‍മെന്റിന് അക്രമം തടയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിരോധത്തിനായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്ന് ആക്രമണത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിച്ച ബെന്യു പ്രാദേശിക അധികാരികള്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group