നൈജീരിയയില്‍ നാല്പതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

ക്രൈസ്തവരുടെ ചുടുനിണം വീണ് നൈജീരിയൻ മണ്ണ്.കഴിഞ്ഞ ദിവസം ക്രൈസ്തവർക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 40 ഓളം വിശ്വാസികൾക്കാണ് ജീവൻ നഷ്ടമായത്.

നൈജീരിയയിലെ കടുണ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ നടത്തിയ പുതിയ ആക്രമണ പരമ്പരയിലാണ് 40 ഓളം പേർക്ക് ജീവൻ നഷ്ടമായത് നിരവധി പേരെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ലിയുഎ) വചനപ്രഘോഷണ വിഭാഗം തലവന്‍ യൂസഫ്‌ ഗാനിന്റെ ഭാര്യയും, മക്കളും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വന്തം കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഇരകള്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളാണെന്ന് സി.എസ്.ഡബ്യു വിന്റെ അഡ്വക്കസി ജോയിന്റ് തലവനായ ഡോ. ഖടാസി ഗോണ്ട്വേ പറഞ്ഞു. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ബൊക്കോഹറാമും, മറ്റ് തീവ്രവാദി സംഘടനകളുമായി കൈകോര്‍ത്തിരിക്കുന്ന ഫുലാനി പോരാളികളുമാണ് ആക്രമണത്തിന്റെ പിന്നിലെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിന്നും വളരെ ഭീതിജനകമായ ആക്രമണമായിരുന്നുവെന്നും ഗോണ്ട്വേ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group