തന്റെ ശാരീരികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഏപ്രിൽ 25 ന് ഓർഡർ ഓഫ് ട്രിനിറ്റി സന്യാസ സമൂഹത്തിലെ അംഗങ്ങളോട്
സംസാരിക്കുമ്പോഴാണ് പാപ്പാ തന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പാപ്പാ ഇരുന്നു കൊണ്ടാണ് അവരെ സ്വീകരിച്ചത്. 85 കാരനായ മാർപാപ്പയ്ക്ക് വലത് കാൽമുട്ടിന് നാളുകളായി വേദനയുണ്ട്. ഇത് പലപ്പോഴും ചില പൊതു ചടങ്ങുകളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. ഈസ്റ്റർ ദിനത്തിലെ ‘ഓർബി എത്ത് ഓർബി’ ആശീർവാദ കർമ്മത്തിനും മറ്റും പാപ്പാ കൂടുതൽ സമയവും ഇരിക്കുകയായിരുന്നു.ശാരീരികമായ അസ്വസ്ഥതകൾ തന്നെ അലട്ടുന്നതായും, തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group