പാരമ്പര്യങ്ങളെ പിന്തുടർന്നുകൊണ്ട് കഴുത പുറത്തേറി ഇടയദൗത്യത്തിന് തുടക്കം കുറിച്ച് നിയുക്ത മെത്രാൻ

പാരമ്പര്യങ്ങളെ പിന്തുടർന്നു കൊണ്ട്കോവർ കഴുതയുടെ പുറത്തേറി നഗരനിരത്തിലൂടെ വിശ്വാസീസമൂഹത്തെ അഭിവാദ്യം ചെയ്ത് ഇടയദൗത്യത്തിന് തുടക്കം കുറിക്കുകയാണ് ബിഷപ്പ് ജോസ് ഇഗ്നാസിയോ മ്യുണില്ല.

സ്‌പെയിനിലെ ഒറിഹുവേല- അലിക്കാന്റാ രൂപത പിന്തുടരുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് കഴുതപ്പുറത്തേറിയുള്ള ബിഷപ്പിന്റെ ‘രൂപതാ പ്രവേശനം’. ഈശോയുടെ ജറുസലേം പ്രവേശനത്തെ അനുസ്മരിപ്പിക്കും വിധം ക്രമീകരിക്കുന്ന ഈ ഘോഷയാത്രയെ പൂക്കൾ വിതറിയും ഒളിവിലക്കമ്പുകൾ വീശിയും വിശ്വീസീസമൂഹം വരവേൽക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നു.

തുടർന്ന് ഔദ്യോഗികമായി കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച ബിഷപ്പ് കൃതജ്ഞതാ ദിവ്യബലി അർപ്പിക്കുകയും തന്റെ ജനങ്ങളോട് നന്ദിപറയുകയും ചെയ്തു. 2000 വർഷങ്ങൾക്ക് മുമ്പ് കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിച്ച രാജാധിരാജനായ ക്രിസ്തുവിന്റെ നാമ മഹത്വത്തിനായി തന്റെ ഇടയ ശുശ്രൂഷ സമർപ്പിക്കുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group