ചരിത്രം കുറിച്ച് മറ്റൂര്‍ സെന്റ് മേരീസ് പള്ളിയിലെ കാണിക്കമാതാവിന്റെ തിരുനാള്‍.
തിരുനാള്‍ പ്രദക്ഷിണത്തില്‍ ഇത്തവണ വീട്ടമ്മമാർ രൂപക്കൂട് വഹിച്ചുകൊണ്ടാണ് ചരിത്രം കുറിച്ചത്.
സാധാരണ പള്ളിത്തിരുന്നാളില്‍ പ്രദക്ഷിണത്തിന് ഇതുവരെ പുരുഷന്മാർ മാത്രമാണ് വിശുദ്ധന്റെ രൂപവുമായി പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ മറ്റൂര്‍ സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി വിശുദ്ധയുടെ രൂപം വഹിച്ചത് ഇടവകയിലെ 28 വീട്ടമ്മമാര്‍ ചേര്‍ന്നാണ്. ഒരേ നിറത്തിലുള്ള വേഷമണിഞ്ഞ് വനിതകള്‍ രൂപക്കൂട് വഹിച്ചത് വേറിട്ട കാഴ്ചയായി. മറ്റൊരു പള്ളികളിലും ഇതുവരെ പ്രദക്ഷിണത്തിൽ വിശുദ്ധന്റെയോ വിശുദ്ധയുടെയോ രൂപം വഹിക്കാന്‍ സ്ത്രീകളെ നിയോഗിച്ചിട്ടില്ല.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദക്ഷിണം നടന്നതെന്ന് വികാരി ഫാ. ബിജോയി പാലാട്ടി പറഞ്ഞു. തിരുനാള്‍ കമ്മിറ്റിയും ചേര്‍ന്നാണ് പുത്തന്‍ തീരുമാനമെടുത്തത്. ഇടവകയിലും മറ്റ് പള്ളിയില്‍ നിന്നു വന്നവര്‍ക്കും പ്രദക്ഷിണം കൗതുകമുണര്‍ത്തി. രണ്ടായിരത്തിലാണ് മറ്റൂര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിതമായത്. അതിനുമുമ്പ് പള്ളി മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group