താൻ രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഫ്രാന്‍സിസ് പാപ്പാ.
റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പയുടെ പ്രതികരണം.
മുന്‍ പാപ്പാ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പ്, സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പാ ആഗസ്റ്റ് മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. ഇതോടെ രാജിയെ മുൻകൂട്ടി കണ്ടുള്ള സന്ദര്‍ശനമാണിതെന്ന പ്രചരണത്തെ മാർപാപ്പ തള്ളി.
“ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും, എന്നാൽ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല!”- പാപ്പാ പറഞ്ഞു.
അതേ സമയം മോശമായ ആരോഗ്യം സഭയെ നയിക്കാൻ അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നു പുല്ലേല്ലാ വെളിപ്പെടുത്തി. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പാ പ്രതികരിച്ചത് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group