അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ്
2022 ൽ തുറക്കും.
തലസ്ഥാനത്തെ സാംസ്കാരിക നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന
അബ്രഹാമിക് ഫാമിലി ഹൗസിൽ
സിനഗോഗും പള്ളിയും ഉൾപ്പെടുന്നു.
മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും അടയാളമാണ് അബ്രഹാമിക് ഫാമിലി ഹൗസ്.
ഒരൊറ്റ സമുച്ചയത്തിൽ ഒരു സിനഗോഗും പള്ളിയും ഉൾക്കൊള്ളുന്ന അബ്രഹാമിക് ഫാമിലി ഹൗസ് ന്റെ ഉദ്ഘാടനം 2022 ൽ നടക്കുമെന്ന്
ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി (എച്ച്സിഎച്ച്എഫ്) അറിയിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ നിർമ്മിച്ച ഈ പദ്ധതിയുടെ രൂപകല്പന ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയേബും ചേർന്ന് അംഗീകരിച്ചു.
പഴയനിയമത്തിലെ ബൈബിൾ വ്യക്തിത്വമായ അബ്രഹാമിൽ നിന്നാണ് അബ്രഹാമിക് ഫാമിലി ഹൗസിന് ഈ പേര് ലഭിച്ചത്, ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൂർവ്വ പിതാവായ അബ്രഹാമിന്റെ നാമധേയത്തിലുള്ള ഈ പദ്ധതി വരും നാളുകളിൽ യഹൂദ, ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളുടെ ഐക്യത്തിന്റെ സ്മാരകമാകുമെന്ന്
ആർക്കിടെക്റ്റ് സർ ഡേവിഡ് അഡ്‌ജെ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group