ഹരിത സമൃദ്ധി മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണന്നും കാർബൺ വ്യാപനം തടയുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എസ്.എം.വൈ.എം. രൂപതാ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസി.ഡയറക്ടർ ഫാ.ജോർജ് വടക്കേ തൊട്ടി, എസ് എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, ഡാന്റീസ് കൂനാനിക്കൽ, ജോസഫ് കിണറ്റുകര, മേർളി ജയിംസ്, ഡിബിൾ ഡൊമിനിക്, ജോയി മടിയ്ക്കാങ്കൽ, റിന്റു റെജി, പി.വി.ജോർജ് പുരയിടം, മാനുവൽ ആലാനി, എബിൻ ജോയി, എ.ബി.സെബാസ്റ്റ്യൻ, സൗമ്യാ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. രൂപതയിലെ പള്ളികൾ, മഠങ്ങൾ , സ്കൂളുകൾ തുടങ്ങി സ്ഥാപനങ്ങളിലേക്കും കർഷക കുടുംബങ്ങളിലേക്കുമുള്ള ഫലവൃക്ഷ തൈകൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. ഹൈബ്രീഡ് പച്ചക്കറി തൈകളും വിവിധയിനം ഫലവൃക്ഷ തൈകളും ഹരിത സമൃദ്ധ മാസാചരണത്തിന്റെ ഭാഗമായി രൂപതയിലുടനീളം വിതരണം ചെയ്യുമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group