2024-25 അധ്യായന വര്‍ഷത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് നടക്കും

പൊതു വിദ്യാഭ്യാസ വകുപ്പ് 2024- 25 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ആകെ 220 പ്രവർത്തി ദിനങ്ങള്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഈ വർഷം ലഭിക്കുമ്ബോള്‍ ഹയർസെക്കൻഡറി വിഭാഗത്തില്‍ 195 പ്രവർത്തി ദിനങ്ങളും ലഭിക്കും.

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച അക്കാദമിക കലണ്ടറിൽ പ്രാദേശിക അവധികൾ കാരണം പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശനിയാഴ്ച പ്രവർത്തി ദിനമായി ക്രമീകരിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രാദേശിക അവധികൾ കാരണം പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇത്തവണത്തെ അദ്ധ്യായന വർഷത്തിൽ ആകെ 25 ശനിയാഴ്ചകൾ പ്രവർത്തി ദിനമായി മാറും.

സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 12 വരെയാണ്‌ ഈ അധ്യയന വർഷത്തിലെ ഒന്നാം പാദ വാർഷിക പരീക്ഷകൾ നടക്കുക. പരീക്ഷ പൂർത്തിയാക്കി സെപ്റ്റംബർ 13ന് ഓണാവധിക്കായി സ്കൂൾ അടയ്‌ക്കുകയും സെപ്റ്റംബർ 23ന് വീണ്ടും തുറക്കുകയും ചെയ്യും. രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കുന്നത് ഡിസംബർ 12നാണ്.

കൊല്ലപരീക്ഷകൾ മാർച്ച് ആദ്യവാരം നടത്തി മാർച്ച് 28ന് മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടയ്‌ക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റിലെ മൂന്നാമത്തെ ആഴ്ചയിലും പിടിഎ രൂപീകരണം 20നുള്ളിലും സ്കൂളുകളിൽ പൂർത്തിയാക്കും.

3, 6, 9 ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ ക്ലാസുകളിൽ ഒരു പീരിയഡ് എങ്കിലും മാതൃക ചോദ്യപേപ്പർ പരിശീലിപ്പിക്കണമെന്നും കലണ്ടറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസത്തിലും സബ്ജില്ലാതല കലോത്സവം സെപ്റ്റംബർ മാസത്തിലും ജില്ലാതല കലോത്സവം ഒക്ടോബറിലും നടത്താനാണ് തീരുമാനം. 2025 ജനുവരിയിലാകും സംസ്ഥാന സ്കൂൾ കലോത്സവം നടത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group