വിശ്വാസ പരിശീലന അധ്യായന വര്‍ഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന അധ്യായന വര്‍ഷതിന്റെ ഔപചാരികമായ ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിർവഹിച്ചു.
ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു നിലനിൽക്കുവാനും വിശ്വാസത്തെ പരിപോഷിപ്പിക്കുവാനും , കൗദാശിക ജീവിത നയിക്കുവാൻ പ്രാപ്തമാക്കുക , , പ്രാര്‍ത്ഥനാ ജീവിതത്തിലുടെ , സമൂഹത്തില്‍ ക്രിസ്തുവിന് സാക്ഷ്യം നല്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് വിശ്വാസ പരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.കോവിഡിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകളായ ശാലോം, ഷെക്കയ്‌നാ, ഗുഡ്‌നസ് എന്നിവയുടെ സഹായത്തോടെ കേരളത്തിലെ വിവിധ രൂപതാ മതബോധന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്ലാസുകള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു. കിഡ്‌സ് വിഭാഗം മുതല്‍ 12ാം ക്ലാസ് വരെയുള്ള പുസ്തക പാഠാവലികളാണ് ഇത്തരത്തില്‍ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കിയിട്ടുള്ളത്.വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ ജൂണ്‍ ആറിന് നടക്കും. ജൂണ്‍ ഏഴ് മുതല്‍ വിവിധ സമയ ക്രമങ്ങളില്‍ മൂന്നു ടിവി ചാനലുകളിലൂടെയും വിശ്വാസ പരിശീലന ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുമെന്നും ഇംഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസുകള്‍ ജൂണ്‍ 21 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്നും ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group