സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായിരിക്കണം വിശ്വാസജീവിതമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
ഇറ്റലിയിലെ ബൊളോഞ്ഞയിൽ നിന്നെത്തിയ ഒരുകൂട്ടം ഇസ്ളാം മതനേതാക്കളെ വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പ തന്നെ സന്ദർശിക്കാനെത്തിയവർക്ക് നന്ദിയർപ്പിച്ചു.
പരസ്പരം സഹോദരങ്ങളെന്ന നിലയിൽ സ്വീകരിക്കാനുള്ള യേശുവിൻ്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ വാക്കുകൾ ആരംഭിച്ചത്.
ഇന്നത്തെ ലോകത്ത് സാഹോദര്യത്തിൻ്റെ സാക്ഷ്യം ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നും പാപ്പ വെളിപ്പെടുത്തി.
ഏകദൈവത്തെ ആരാധിക്കുകയും വിശ്വാസികളുടെ പിതാവായി അബ്രാഹത്തെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന നിലയിൽ ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും തമ്മിലുള്ള അഭേദ്യബന്ധവും പാപ്പ സൂചിപ്പിച്ചു.
മതപരമായ ഈ ബന്ധത്തിൽ ഒന്നിപ്പിക്കപ്പെട്ടിരിക്കുന്ന നാം മറ്റു മതങ്ങളിൽപെട്ടവരെ മനുഷ്യസാഹോദര്യത്തിന്റെ മൂല്യം ഉയർത്തിക്കാണിച്ചുകൊണ്ട് തുറന്ന മനസോടെയും സ്വീകാര്യതയുടെ ഊഷ്മളതയോടെയും ചേർത്തു നിർത്തണമെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള സംഭാഷണം ദൈവവഹിതം അനുസരിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കടമയാണെന്നും അതിനാൽ പരസ്പര ബന്ധത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും തെറ്റിധാരണകൾക്കും താഴ്മയോടും ക്ഷമയോടും കൂടി പരിഹാരം കാണണമെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group