കത്തോലിക്ക സഭയ്ക്കുനേരേ അപകടകരമായ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നും സമൂഹം ഇതില്‍ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. സിനിമകളിലൂടെയും നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വിശ്വാസവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി അവതരിപ്പിച്ച് നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമകളിലൂടെ അവതരിപ്പിക്കുന്നത് ഒരു സമൂഹത്തെ വ്രണപ്പെടുത്തുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. നവ മാധ്യമങ്ങളിലൂടെ സംഘടിതമായി ചില വ്യക്തികള്‍ വ്യാജ മേല്‍വിലാസത്തില്‍ പോലും സഭയുടെ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതും ഗൂഢാലോചനകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group