പുതിയ ഉത്തരവ് പ്രകാരം സംവരണേതര മുന്നോക്ക വിഭാഗത്തിൽ സീറോ മലബാർ സഭയെ ഉൾപ്പെടുത്തി

സംവരണേതര മുന്നോക്ക വിഭാഗത്തിൽ സീറോ മലബാർ സഭയെ ഉൾപ്പെടുത്തി കൊണ്ട് സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു,
കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച പുറപ്പെടുവിച്ച പുതിയ പട്ടികയിലാണ് സീറോ മലബാർ സഭയെ ഉൾപ്പെടുത്തിയത്.
164 വിഭാഗങ്ങളെ സംഭരണ ഇതരവിഭാഗങ്ങൾ ആയി പരിഗണിച്ചുകൊണ്ടാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം സീറോമലബാർ കാത്തലിക് എന്നാണ് ഇനി അറിയപ്പെടുക.
കൂടാതെ കാൽദിയൻ സിറിയൻ ക്രിസ്ത്യൻ, മലങ്കര കാത്തലിക്, പെന്തക്കോസ്ത് ചർച്ച്, യഹോവ സാക്ഷി, ചർച്ച് ഓഫ് സൗത്ത്, ഇവാഞ്ചലിക്കൽ ചർച്ച്, തുടങ്ങിയ വിഭാഗങ്ങളെയും സംവരണേതര മുന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group