ബംഗളൂരു: ലോക നിലവാരo പുലർത്തുന്ന സെന്റ് ബെനഡിക്ട് അക്കാഡമിയുടെ നേട്ടങ്ങൾ അതുല്യവും അഭിനന്ദനീയവുമാണെന്ന് മുൻ കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ.വിശാലമായ ഒരു കാമ്പസിൽ തന്നെ വ്യത്യസ്തമായ കോഴ്സുകൾ ലോക നിലവാരത്തിൽ നടത്തി ഒട്ടേറെ അംഗീകാരങ്ങൾ നേടാനായത് അഭിനന്ദനീയമാണെന്നും അവർ പറഞ്ഞു.സെന്റ് ബെനഡിക്ട് നഴ്സിംഗ് കോളജിൽ ആരോഗ്യരംഗത്തെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ.നല്ല പ്രഫഷണൽസിനെ വാർത്തെടുക്കുകയാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിടേണ്ടത്. കോഴിക്കോട് ജില്ലയിലെ പശുക്കടവിൽ പുതിയ വിദ്യാഭ്യാസ സമുച്ചയം ആരംഭിക്കാൻ തീരുമാനിച്ച മാനേജ്മെന്റിനെ അവർ പ്രത്യേകം അഭിനന്ദിച്ചു.ബംഗളൂരു ആശിർവനം ബെനഡിക്ടൈൻ സന്യാസസമൂഹത്തിന്റെ ആബട്ടും ഗ്രൂപ്പ് ഡയറക്ടറുo മലയാളിയുമായ ഫാ. ജെറോം നടുവത്താനി അധ്യക്ഷനായിരുന്നു. മന്ത്രിയെന്ന നിലയിൽ ഒട്ടേറെ രാജ്യാന്തരപുരസ്കാരങ്ങൾ നേടിയ ശൈലജ ടീച്ചറെചടങ്ങിൽ ആദരിച്ചു.നൂറോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ
എൽ.കെജി മുതൽ പുതുതലമുറ വിഷയങ്ങൾ ഉൾപ്പെടെയുള്ള ആർട്സ് ആൻഡ് സയൻസ് കോളജ്, നഴ്സിംഗ് കോളജ്എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group