യൂറോപ്പിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഒ.ഐ.ഡി.എ.സി .

തുടർച്ചയായി യൂറോപ്പിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ നടപടി
ആവശ്യപ്പെട്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിൻ്റെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനത്തിൽ ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ട് സംഘടന രംഗത്തുവന്നിരിക്കുന്നത്.

2024-ന്റെ ആരംഭം മുതൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, പോളണ്ട്, സെർബിയ എന്നിവിടങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഇരുപത്തിയഞ്ചില്‍ അധികം അക്രമങ്ങൾ, ഭീഷണികൾ, കൊലപാതകശ്രമങ്ങൾ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ 749 കേസുകളിൽ ഭൂരിഭാഗവും നശീകരണ പ്രവർത്തനങ്ങളോ തീപിടുത്തമോ ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജ ഹോഫ്മാൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group