ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ.
പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്‍റെ സെൻസറുകളാണ് ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്‌ട്രോണുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം ശേഖരിക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാര്‍ വിൻഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമാണ് സ്റ്റെപ്സ്-1 ഉപകരണം. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ആണ് ഈ ഉപകരണം നിര്‍മിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group