ലോകമെമ്പാടും സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിച്ചു.

യൂറോപ്യൻ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോകത്തുള്ള എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കളും സുരക്ഷിത ഇന്റർനെറ്റ് ദിവസം (SID ) ആചരിച്ചു. ഓരോ വർഷവും ഉയർന്നുവരുന്ന ഓൺലൈൻ പ്രശ്നങ്ങളെയും സൈബർ ആശങ്കകളെയും കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഫെബ്രുവരി 2 വാരത്തിലെ 2 ദിവസം സുരക്ഷിത ഇന്റർനെറ്റ് ദിനം ആയി ആചരിക്കുന്നത്. “മികച്ച ഇന്റെർനെറ്റിനായി ഒരു മിച്ച് ” എന്ന വിഷയമായിരുന്നു ഈ വർഷം ഫെബ്രുവരി 9 നടന്ന SID യുടെ തീം .ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമായും മികച്ചതുമാക്കി മാറ്റാൻ ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോടും ,കുട്ടികളോടും ഇത് ആവശ്യപ്പെടുന്നു .കൂടാതെ ദേശിയ തലത്തിൽ സുരക്ഷിത ഇന്റർനെറ്റ് കേന്ദ്രവും ഇന്റെർനെറ്റ് അവബോധം നൽകുന്ന രീതിയിൽ വിദ്യാഭ്യാസം ക്രമീകരിക്കാൻ ഒരു ഹെൽപ് ലൈൻ
പ്രവർത്തിക്കുവാൻ ഉദ്ദേശിക്കുന്നതായും യൂറോപ്യൻ യൂണിയന്റെ ദേശിയ സുരക്ഷ വിഭാഗം അറിയിച്ചു. ലോകമെമ്പാടുമുള്ള 170 രാജ്യങ്ങൾ സുരക്ഷിത ഇന്റർനെറ്റ് ദിനം വർഷം തോറും ആഘോഷിക്കുന്നുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group