ജർമനിയിലെ സെന്റ് മേരീസ് ദേവാലയത്തിന് നേരെ അഫ്ഗാൻ അഭയാര്‍ത്ഥിയുടെ ആക്രമണം.ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ അഭയാര്‍ഥി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. വലിയ ശബ്ദകോലാഹലം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയുംകൂടി അക്രമിയെ പോലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തെ ചോദ്യം ചെയ്തപ്പോള്‍ തന്റെ ഇസ്ലാമിക മതതത്വങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് ജര്‍മ്മന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം തെറ്റായതുകൊണ്ടാണ് താനിതു ചെയ്തതെന്നാണ് ഇദ്ദേഹം പറഞ്ഞത് . ആറു വര്‍ഷം മുൻപാണ് ഇയാള്‍ അഭയംതേടി ജര്‍മനിയില്‍ എത്തിയത്.
എട്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നോര്‍ദ്ഹൗസനിലെ സെന്റ് മേരീസ് പള്ളി. അക്രമി തകര്‍ത്ത ക്രൂശിതരൂപം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്. ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ മത്തിയാസ് ജെൻഡ്രിക്ക് സംഭവത്തെ അപലപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group