സാംബിയ : കഴിഞ്ഞ ദിവസം ആഫ്രിക്കയിൽ വീശിയ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതബാധിതരോട് ഐക്യദാർഢ്യം
പ്രഖ്യാപിച്ച് കാരിത്താസ് കസാമ രൂപത .ദുരിതമനുഭവിക്കുന്നവർക്കായി അടിസ്ഥാന വസ്തുക്കളായ ഭക്ഷ്യകിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു . സഹായം നൽകിയ എല്ലാ വിശ്വാസികൾക്കും കസാമ രൂപത ബിഷപ്പ് നന്ദി പറഞ്ഞു .ഇനിയും ദുരിതം അനുഭവിക്കുന്ന ആഫ്രിക്കൻ ജനങ്ങൾക്കുവേണ്ടി അടിസ്ഥാന സാധന സാമഗ്രികൾ സംഭാവന ചെയ്യുവാൻ ക്രിസ്ത്യൻ വിശ്വാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ദുർബല സമൂഹങ്ങളെ സഹായിക്കുവാനായി കാരിത്താസ് കസാമ ബാഗ് ഓഫ് സോളിഡാരിറ്റി
എന്ന പേരിൽ ഒരു കാമ്പെയിൻ ഇടവകതലത്തിൽ നടത്തുവാനും തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group