കാമറൂണിൽ നിന്ന് തട്ടിക്കൊണ്ടു പോയ പുരോഹിതനെ മോചിപ്പിച്ചു ..

കാമറൂണിൽ നിന്ന് ആയുധധാരികളായ സൈന്യo തട്ടിക്കൊണ്ടു പോയ ഫാ. ബികോങ് തോബിയാസ് മോചിതനായി. ജനുവരി 12നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് .തെക്കു കിഴക്കൻ കാമറൂണിലെ ആംഗ്ലോഫോൺ മേഖലയിലെ ബ്യൂയയിലെ സാൻ കാർലോസ് ലുവാംഗയുടെ ഇടവകയ്ക്കു സമീപം സൈനിക യൂണിഫോമിൽ എത്തിയ സംഘം ഫാ. തോബിയാസിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

സെന്റ് പോൾസ് കോളേജ് ബോജോംഗോയുടെ ഡയറക്ടർ കൂടിയായ വൈദികനെ സൈനികർ വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയും അതിനു ശേഷം ഒന്നും പറയാതെ അവരുടെ ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം തട്ടികൊണ്ടു പോവുകയുമായിരുന്നു. ഫാ. തോബിയാസിന്റെ കാറും ഈ സംഘം പരിശോധിച്ചിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group