സിസ്റ്റർ ഗ്ലോറിയക്ക് എന്ത് സംഭവിച്ചു..?

മാലി : ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് സന്യാസ സഭയിൽ നിന്നുള്ള കൊളംബിയൻ കന്യാസ്ത്രീയായ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവീസിനെ മാലിയിലെ ജിഹാദികൾ തട്ടിക്കൊണ്ടു പോയിട്ട് 4 വർഷവും 5 മാസവും പിന്നിടുമ്പോൾ സിസ്റ്ററെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് ഭരണാധികാരികൾ.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം 2017 ജൂലൈ ഒന്നിന് അൽ ഖ്വയ്ദയുടെ മാലി ആസ്ഥാനമായുള്ള ഗ്രൂപ്പ് ഫോർ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും (ജിസിം) ഏറ്റെടുക്കുകയും കന്യാസ്ത്രീയെ വടക്കൻ മരുഭൂമിയിൽ ബന്ദികളാക്കി കൊണ്ടുള്ള വീഡിയോ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സിസ്റ്റർ ഗ്ലോറിയയ്‌ക്കും മാലിയിലും മുസ്ലീം സഹേലിലും ജോലി ചെയ്യുന്ന എല്ലാ മിഷനറിമാർക്കെതിരെയും അസംബന്ധമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടയിരുന്നു വീഡിയോ.
മാലിയിലെ മുസ്ലീങ്ങളെ അവരുടെ വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുവാനും പകരം അവർക്ക് നുണകൾ നൽകാനുമുള്ള ഏക ഉദ്ദേശത്തോടുകൂടിയാണ് സിസ്റ്ററും സഭയും പ്രവർത്തിക്കുന്നത് എന്നായിരുന്നു വീഡിയോയിൽ ഉന്നയിച്ചിരുന്ന ഒരാരോപണം.
സിസ്റ്റർറിനെ പോലെ തന്നെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന വ്യക്തിയായിരുന്നു ജിജി മക്കല്ലി, എന്നാൽ അദ്ദേഹം 2020 ഒക്ടോബറിൽ മോചിതനായിരുന്നു അദ്ദേഹത്തിൽനിന്ന് സിസ്റ്റർ ഗ്ലോറിയ ജീവിച്ചിരിപ്പുണ്ടെന്നും, സിസ്റ്ററുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്നും ലോകത്തിന് അറിയാൻ സാധിച്ചു . സിസ്റ്റർ ഗ്ലോറിയ ജീവിച്ചിരിക്കുന്നു, പക്ഷേ അവളുടെ ആരോഗ്യം നന്നല്ല. അവർക്ക് കാലിനും വൃക്കയ്ക്കും പ്രശ്‌നമുണ്ട്”, തട്ടിക്കൊണ്ടുപോകൽ അന്വേഷണത്തിന്റെ ഉത്തരവാദിത്തമുള്ള കൊളംബിയൻ പോലീസ് കമാൻഡർ ജനറൽ ഫെർണാണ്ടോ മുറില്ലോയും പറഞ്ഞിരുന്നു,
എന്നാൽ ഈ കഴിഞ്ഞ ആഴ്ചകളിൽ കൊളംബിയൻ മാധ്യമങ്ങളിൽ സിസ്റ്ററെ കുറിച്ചുള്ള അന്വേഷണം അധികാരികൾ നിർത്തിയെന്ന തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ ഭരണകൂടം ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ നടത്തിയിട്ടില്ല .
ഈ സാഹചര്യത്തിൽ സിസ്റ്റർ ഗ്ലോറിയയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ക്രൈസ്തവ സമൂഹം മുഴുവൻ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group