ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത് സെമിനാരി വിദ്യാർത്ഥി

മുസ്ലിം തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികളിൽ ഒരാൾ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആഫ്രിക്കയിലെ സോക്കോടോവിൽ നിന്ന് ജനുവരി എട്ടാം തീയതി ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 4 സെമിനാരി വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തി.
 വടക്കുപടിഞ്ഞാറെ നൈജീരിയയിൽ സ്ഥിതിചെയ്യുന്ന   സെമിനാരിയിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
 മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനാൽ ആണ് മൈക്കിൾ നാനാദി (18) സെമിനാരി വിദ്യാർത്ഥിയെ പ്രതിയായ മുസ്തഫ എന്ന മുസ്ലിം യുവാവ് കൊല ചെയ്ത്.
 ക്രിസ്തു മതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഞങ്ങളോട് സുവിശേഷം പ്രസംഗിച്ചതിനാൽ ഉണ്ടായ പ്രകോപനമാ ണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  മുസ്തഫ പോലീസിന് മൊഴി നൽകി .
മൈക്കിളിന്റെ കൊലപാതക വാർത്ത വളരെ ഹൃദയഭേദകമാണെന്നും ക്രൈസ്തവ സമൂഹം വളരെ ഞെട്ടലോടെയാണ് ഈ വാർത്ത സ്വീകരിച്ചതെന്നുംസോക്കോടോ ബിഷപ്പ്  എംജിആർ മാത്യു ഹസൻ കുക്ക പറഞ്ഞു.
 ചെറുപ്രായത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട മൈക്കിളിന്റെ വിശ്വാസ തീക്ഷണതയും പ്രാർത്ഥന ജീവിതവും മറ്റുള്ളവർക്ക് എന്നും മാതൃകയായിരുന്നു, പുരോഹിതനാകാൻ ഏറെ ആഗ്രഹിച്ച മൈക്കിൾ പ്രാർത്ഥനയിലും ഉപവാസത്തിലും ആണ് എപ്പോഴും സമയം ചെലവഴിച്ചത്, അവന്റെ മരണവാർത്ത ആഫ്രിക്കൻ ക്രൈസ്ത  വിശ്വാസികളെ കണ്ണീരിലാഴ്ത്തിഇരിക്കുന്നു വെന്നും ബിഷപ്പ്  കുക്ക പറഞ്ഞു..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group