കുട്ടികൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നു

ആഫ്രിക്ക: കലാപങ്ങളും അക്രമങ്ങളും തുടർച്ചയായ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ കുട്ടികൾ കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് റിപ്പോർട്ട്.
സംഘർഷങ്ങൾ മൂലം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യത്ത് നിർബന്ധിത ബാല്യ വിവാഹത്തിനും ഖനികളിലെ അതികഠിനമായ ജോലികൾക്കും ലൈംഗിക അക്രമങ്ങൾക്കും കുട്ടികൾ ഇരയാകുന്നു എന്ന് ആഫ്രിക്കൻ മിഷനുകളുടെ ചുമതല വഹിക്കുന്ന പുരോഹിതനായ ഫാദർ ഡൊണാൾഡ് സാഗോർ പറഞ്ഞു.
കുട്ടികളെ അക്രമത്തിൽ നിന്നും സംരക്ഷിക്കുവാൻ ധാർമ്മികമായി നാം കടപ്പെട്ടിരിക്കുന്നു. കുട്ടികൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുമ്പോൾ അത്
അവരുടെ ജീവിതത്തെയും ഭാവിയെയും നശിപ്പിക്കുക മാത്രമല്ല രാജ്യത്തിന്റെ ഭാവിയെ കൂടി ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
അതിനാൽ
ഈ സാഹചര്യത്തിൽ എല്ലാവരുടെയും ഭാഗത്തുനിന്നുo കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും മിഷനറി വൈദികൻ അഭ്യർത്ഥിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group