വീണ്ടും ക്രൈസ്തവരുടെ ചുടുനിണം വീണ് ആഫ്രിക്കൻ ഭൂഖണ്ഡം.. 10 വിശ്വാസികളെയാണ് കോംഗോയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയത്

ക്രൈസ്തവരെ കണ്ണുനീരിലാഴ്ത്തി വീണ്ടും ആഫ്രിക്കൻ ഭൂഖണ്ഡം. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തിൽ ജൂൺ 21 ചൊവ്വാഴ്ചയാണ് പത്തോളം വരുന്ന ക്രൈസ്തവരെ വണ്ടി തടഞ്ഞു നിർത്തി തീവ്രവാദികൾ വെടിവെച്ച് കൊന്നത്. തുടർന്ന് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഉഗാണ്ടയെയും, കോംഗോയുടെ കിഴക്കൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴിയിലുള്ള വാഹന ഗതാഗതം സർക്കാർ നിരോധിച്ചു.

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സുരക്ഷാ പ്രശ്നം ചർച്ച ചെയ്യാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി കെനിയയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. വിമത വിഭാഗങ്ങൾ ക്രൈസ്തവരെ ലക്ഷ്യം വെക്കുന്നതിൽ സ്ഥലത്തെ പ്രാദേശിക മെത്രാനും ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആക്രമണം നടത്തിയ സംഘടനയ്ക്ക് ബന്ധം ഉണ്ടെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ വേണമെങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രമാണമായ ഷഹദ ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താത്ത പ്രാദേശിക മെത്രാന്‍ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group