ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ ക്രിസ്ത്യൻ ട്യൂമി കാലംചെയ്തു: മാർപാപ്പാ അനുശോചിച്ചു….

മദ്ധ്യാഫ്രിക്കൻ രാജ്യമായ ക്യാമറൂണിലെ ഡൗള അതിരൂപതയുടെ മുൻ-അദ്ധ്യക്ഷൻ, കർദ്ദിനാൾ ക്രിസ്റ്റ്യൻ ട്യൂമി കാലം ചെയ്തു.കർദ്ദിനാൾ ട്യൂമി ഇക്കഴിഞ്ഞ ഏപ്രിൽ 2-ന് സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വാർദ്ധക്യ സഹജമായ രോഗങ്ങളാൽ അന്തരിച്ചത്.
2009-ൽ അജപാലന രംഗത്തുനിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കവെയായിരുന്നു അന്ത്യം .ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശത്തിന്‍റേയും സംരക്ഷകനായിരുന്ന കർദ്ദിനാൾ ട്യൂമി, ആഫ്രിക്കൻ നാടിന്‍റെ അജപാലന മേഖലയിലെന്നപോലെ ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ തലങ്ങളിലും നല്കിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ആദ്യത്തെ കർദ്ദിനാളായ അദ്ദേഹത്തെ വിശുദ്ധനായ ജോൺ പോൾ 2-ാമൻ മാർപാപ്പയാണ് കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയത്. വാർദ്ധക്യത്തിന്‍റെ വിശ്രമകാലത്തും കർദ്ദിനാൾ ട്യൂമി സമൂഹത്തിൽ സമാധാനം വളർത്തുന്നതിനായി നിരന്തരമായ അനുരഞ്ജന ശ്രമങ്ങളിൽ വ്യാപൃതനായിരുന്ന കാര്യം ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. അവിശ്രമം അദ്ധ്വാനിച്ച കർദ്ദിനാൾ ട്യൂമി എന്നും സഭാദ്ധ്യക്ഷന്മാരുടെ വിശ്വസ്ത സഹകാരിയും റോമൻ കൂരിയയുടെ ഉത്തരവാദിത്ത്വങ്ങളിൽ പങ്കുചേരുന്ന കാര്യക്ഷമനായ കാര്യസ്ഥനുമായിരുന്നെന്ന് പാപ്പാ അനുശോചന സന്ദേശത്തിൽ എടുത്തു പറഞ്ഞു.നല്ല അജപാലകനും ജനക്ഷേമത്തിനായി സമർപ്പിതനുമായിരുന്ന സഭയുടെ പ്രേഷിതന്‍റെ നിരാണ്യത്തിൽ അദ്ദേഹത്തിന്‍റെ അജഗണങ്ങളെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും കർദ്ദിനാൾ സംഘത്തിന്‍റെ പേരിലും വ്യക്തിപരമായും മാർപാപ്പാ അനുശോചനം അറിയിച്ചു.
ഡൗളയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് സാമുവേൽ ക്ലേഡയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

1930-ൽ ക്യാമറൂണിലെ കിക്കൈകേലാക്കിയിലാണ് ക്രിസ്ത്യൻ ട്യൂമിയുടെ ജനനം.
1966-ൽ പൗരോഹിത്യം സ്വീകരിച്ചു.
1980-ൽ യഗുവായുടെ മെത്രാനായി.
1984-ൽ ഗരുവായുടെ മെത്രാപ്പോലീത്തയായി.
1984-91 കാലഘട്ടത്തിൽ ആഫ്രിക്കയിലെ മെത്രാൻ സമിതികളുടെ കൂട്ടായ്മയുടെ പ്രസിഡന്‍റായി സേവനമനുഷ്ടിച്ചു.
1988-ൽ കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തപ്പെടുകയും
ആഫ്രിക്ക ഭൂഖണ്ഡത്തിലെ പ്രഥമ കർദ്ദിനാൾ എന്ന പദവിക്ക് അർഹനാവുകയും ചെയ്തു.
2009-ൽ വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കടപ്പാട്:
വത്തിക്കാൻ ന്യൂസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group