ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും അര്‍മേനിയന്‍ സഭാധ്യക്ഷൻ അരാം ഒന്നാമനുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ.
ലെബനോൻ, സിറിയ, സൈപ്രസ്, ഇറാൻ, ഗ്രീസ് എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്ന 800,000 അർമേനിയൻ ക്രൈസ്തവരുടെ അധികാരപരിധിയിലുള്ള അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ തലവനാണ്
അരാം ഒന്നാമൻ.
മാര്‍പാപ്പയുടെ സ്വകാര്യ ഓഫീസിൽ വാതിലുകള്‍ അടച്ചിട്ടായിരുന്നു കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.
2014 ജൂണിൽ വത്തിക്കാനിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി അരാം ഒന്നാമനെ കണ്ടത്. ആ അവസരത്തിൽ ക്രിസ്തീയ ഐക്യം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പരിശുദ്ധ പിതാവ് നന്ദി അര്‍പ്പിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m