ചന്ദ്രയാനും ആദിത്യക്കും ശേഷം സമുദ്രത്തെ ലക്ഷ്യം വെച്ച് ഇന്ത്യ ; ‘സമുദ്രയാൻ’ദൗത്യം ഉടൻ

ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു ദൗത്യവുമായി ഇന്ത്യ.

ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാൻ സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി ത‌യ്യാറാക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക. ‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്. ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു.

ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യവും പഠിക്കുന്നതിനായി കടലിനടിയിലേക്ക് ആറ് കിലോമീറ്റർ ആഴത്തിൽ മൂന്ന് പേരെ അയക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ മഡീപ് ഓഷ്യൻ മിഷൻ ‘സമുദ്രയാൻ’ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നീല സമ്പദ്‌വ്യവസ്ഥ’ എന്ന പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥ നിലനിർത്താനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനുമാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘മത്സ്യ 6000’ന്റെ ചിത്രങ്ങളും മന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ദൗത്യം എപ്പോൾ നടക്കുമെന്ന് മന്ത്രി അറിയിച്ചില്ലെങ്കിലും 2024 ജനുവരിയിൽ മത്സ്യ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group