സിനിമ താരമായിരുന്ന ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ നിത്യജീവനെ കുറിച്ചുള്ള ഭാര്യയുടെ ക്രൈസ്തവ സാക്ഷ്യം ശ്രദ്ധേയമാകുന്നു

മെക്സിക്കന്‍ സിനിമ താരമായിരുന്ന ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ നിത്യജീവനെ കുറിച്ചുള്ള ഭാര്യയുടെ ക്രൈസ്തവ സാക്ഷ്യം ശ്രദ്ധേയമാകുന്നു.

സിനിമ താരമായിരുന്ന ഏഡന്‍ കാന്‍റോയുടെ ഭാര്യ സ്റ്റെഫാനിയാണ് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ വചനം പങ്കുവെച്ചത്. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ജനുവരി എട്ടാം തീയതി നാല്‍പ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഏഡന്‍ മരണമടയുന്നത്.

ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും എന്ന വചനഭാഗം ഏഡന്‍ കാന്‍റോയുടെ ഭാര്യ സ്റ്റെഫാനി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നും എന്‍റെ നിധിയായ ഏഡന്‍. ഉടനെ കാണാം എന്ന വാചകവും ഹൃദയ രൂപത്തിലുള്ള ഒരു ഇമോജിയോട് ഒപ്പം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജീവിതത്തില്‍ സ്നേഹവും, ലക്ഷ്യവും കണ്ടെത്താന്‍ രണ്ടു ദമ്പതികള്‍ നടത്തുന്ന യാത്രകളെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ടു ഹേര്‍ട്ട്സ്’ എന്ന ചിത്രത്തില്‍ വേഷം ചെയ്യാന്‍ സാധിച്ചതില്‍ ഏഡന്‍, 2020ല്‍ ക്രിസ്ത്യന്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. ചിത്രം ജീവന് നല്‍കുന്ന മൂല്യവും, കുടുംബത്തിന് നല്‍കുന്ന പ്രാധാന്യവുമാണ് പ്രത്യേകമായി ചൂണ്ടിക്കാണിച്ചത്. അവസാന നാളുകളിലും ഏഡന്‍ തന്‍റെ ക്രൈസ്തവ വിശ്വാസം ശക്തമായി പങ്കുവെച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group