രണ്ടരപതിറ്റാണ്ടിന് ശേഷം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് സ്വന്തം സ്ഥലത്ത് പള്ളി പണിയുന്നതിനും ആരാധന നടത്തുന്നതിനുമുള്ള അനുമതി ലഭിച്ച സന്തോഷത്തിലാണ് ഇന്തോനേഷ്യയിലെ എച്ച്. കെ ബി. പി. ബിഞ്ചായി ബാരു ഇടവകക്കാർ.
സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അവിടെ ദൈവാലയം പണിയാനുള്ള അനുമതി ലഭിക്കാത്തതിനാൽ മൺതറയും തകര മേൽക്കൂരയുമുള്ള ഒരു താൽക്കാലിക കെട്ടിടത്തിലാണ് വിശുദ്ധ കുർബാന നടത്തി വന്നിരുന്നത്.
2000-കളുടെ തുടക്കത്തിൽ സഭ ഒരു പള്ളി പണിയാൻ സ്ഥലം വാങ്ങി ഒരു കെട്ടിടം പണിയാൻ തുടങ്ങി. കെട്ടിടം ഏകദേശം 60% പൂർത്തിയാകുകയും ഒരു ബില്യൺ രൂപ (62,500 ഡോളർ) അതിന്റെ നിർമ്മാണത്തിനായി ചെലവഴിക്കുകയും ചെയ്ത ശേഷം, സഭ അത് പൊളിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group