നൈജീരിയയിൽ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ട് പോയി.
കിഴക്കൻ സംസ്ഥാനമായ ബെന്യൂവിലെ ഒക്പോക എന്ന സ്ഥലത്തുള്ള സെന്റ് മേരീസ് ആശുപത്രിയുടെ ചാപ്ലിനായ ഫാ. മാർക്ക് ഒജോട്ടുവിനെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്.
തെക്കൻ സംസ്ഥാനമായ അബിയായിൽ നിന്ന് ഫാ. ക്രിസ്റ്റഫർ ഓഗിഡ, മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കഡുനയിൽ നിന്ന് ഫാ. സിൽവസ്റ്റർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയിരുന്നു.
ബോക്കോ ഹറാമിനെ പോലുള്ള തീവ്രവാദ സംഘടനകൾക്കു സ്വാധീനമുള്ള നൈജീരിയിയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതും വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും പതിവു സംഭവമായി മാറിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group