വീണ്ടും നൈജീരിയയിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോയി

മൃതസംസ്കാര ദിവ്യബലി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങവേ നൈജീരിയയിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടു പോയി.

ഒനിത്ത്ഷാ അതിരൂപത വൈദികനായ ഫാ. ജോസഫ് ഇഗ്വെയഗുവിനെയാണ് അജ്ഞാതരായ അക്രമികൾ തട്ടിക്കൊണ്ടു പോയത്. വൈദികന്റെ മോചനത്തിനായി സഭാനേതൃത്വം പ്രാർത്ഥനയ്ക്ക് അഭ്യർത്ഥിച്ചു .ഫാ. ജോസഫിന്റെ മോചനത്തിനായി അതിരൂപത ശ്രമം തുടരുകയാണ്. തട്ടിക്കൊണ്ടു പോയവരുടെ മാനസാന്തരത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനും രൂപത നേതൃത്വം ആഹ്വാനം നൽകി.

കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ വരെ നൈജീരിയയിൽ കുറഞ്ഞത് 18 വൈദികരെയെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group