ക്രിസ്തീയ വിശ്വാസത്തെ വൃണപ്പെടുത്തുന്ന വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം മത പണ്ഡിതനെതിരെ പരാതി നൽകി..

കോട്ടയം :ക്രൈസ്തവ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം പണ്ഡിതന്‍ വസിം അൽ ഹികമി-ക്ക് എതിരെ ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പോലീസിൽ പരാതി നൽകി. ക്രൈസ്തവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ യേശുക്രിസ്തു “പിഴച്ച് പെറ്റ”താണന്നും, അവിഹിതത്തിൽ പിറന്നതാണെന്നും ഇയാള്‍ പ്രസംഗത്തിലൂടെ വിദ്വേഷ പ്രസംഗം നടത്തിയിരിന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നതും, കേക്ക് മുറിക്കുന്നതും, ആശംസകൾ അറിയിക്കുന്നതും ഇയാള്‍ ചോദ്യം ചെയ്തിരിന്നു.

ഇത്തരത്തില്‍ വസിം അൽ ഹികമി നടത്തിയ വിദ്വേഷ പ്രഭാഷണത്തിനെതിരെയാണ് പരാതി. ഇയാളുടെ പ്രസംഗം Masjid Thouheed എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയിരിന്നു. ഇത് ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുന്നതും, ആഴത്തിൽ മുറിവേൽപ്പിക്കുന്നതുമാണെന്ന് ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട സംഘടന, മുഖ്യമന്ത്രിക്കും, ഡി‌ജി‌പിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group